Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.N. Balagopal

സ്പീ​ക്ക​റു​ടെ പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത പ​രാ​മ​ർ​ശം; തി​രു​വ​ഞ്ചൂ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ന്‍റെ മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​എ​ൻ.ബാ​ല​ഗോ​പാ​ൽ എം​എ​ൽ​എ. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ന്‍റെ മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ തി​ക​ച്ചും അ​നു​ചി​ത​മാ​ണ്.

നി​യ​മ​സ​ഭാ സ്പീ​ക്ക​റു​ടെ പ​ദ​വി​യി​ലി​രു​ന്ന് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ആ ​പ​ദ​വി​യു​ടെ അ​ന്ത​സി​ന് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ന് നി​യ​മ​സ​ഭ​യി​ൽ മു​റി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​പ​നേ​താ​വി​ന്‍റെ മു​റി ഉ​പ​നേ​താ​വി​ന് ത​ന്നെ ല​ഭി​ക്കു​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​പ​നേ​താ​വി​നെ അം​ഗീ​ക​രി​ച്ചാ​ൽ പ്ര​ശ്നത്തിന് പ​രി​ഹാരമാകും. ​കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ഒ​രു മു​റി​യു​ണ്ട്. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ന്‍റെ മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം എ​ൽ​ഡി​എ​ഫി​ലെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും സ്പീ​ക്ക​ർ വ്യക്തമാക്കി.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വി​ന് മു​റി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​ത്ത് കൊ​ണ്ടു​വ​ന്നാ​ൽ മു​റി ന​ൽ​കാ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്പീ​ക്ക​ർ​ക്കെ​തി​രെ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ലൂ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

Kerala

ന​ല്ല ഒ​ന്നാ​ന്ത​രം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​സം​ഗം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​ദീ​​​ർ​​​ഘ​​​മാ​​​യൊ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​സം​​​ഗ​​​മാ​​​യി​​​രു​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ നാ​​​ലാ​​​മ​​​ത്തെ നീ​​​ളം കൂ​​​ടി​​​യ ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ ഇ​​​ട​​​തു​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ മേ​​​ന്മ​​​ക​​​ൾ ധ​​​ന​​​മ​​​ന്ത്രി വി​​​വ​​​രി​​​ച്ചു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ഞെ​​​രു​​​ക്കി​​​യ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. എ​​​ന്നി​​​ട്ടും മി​​​ക​​​ച്ച ധ​​​ന​​​കാ​​​ര്യ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ക​​​ര​​​ക​​​യ​​​റ്റി​​​യ​​​തി​​​ന്‍റെ ക​​​ഥ​​​യും പ​​​റ​​​ഞ്ഞു​​​വ​​​ച്ചു. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ 15 പേ​​​ജു​​​ക​​​ളി​​​ലാ​​​ണു ധ​​​ന​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നി​​​ട​​​യി​​​ലും ര​​​ണ്ടു പ്ര​​​ധാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ന​​​യ​​​പ​​​ര​​​മാ​​​യ വ്യ​​​ക്ത​​​ത മ​​​ന്ത്രി വ​​​രു​​​ത്തി. ഒ​​​ന്ന്, പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ചാ​​​ണ്. ഇ​​​ത് ഉ​​​പേ​​​ക്ഷി​​​ച്ച് പ​​​ഴ​​​യ സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി പെ​​​ൻ​​​ഷ​​​ൻ സ​​​ന്പ്ര​​​ദാ​​​യ​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു പോ​​​കു​​​മെ​​​ന്ന് 2016ൽ ​​​ഇ​​​ട​​​തു​​​പ​​​ക്ഷം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു. ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ക​​​ട​​​മാ​​​യ മെ​​​ല്ലെ​​​പ്പോ​​​ക്ക് കാ​​​ണി​​​ച്ചെ​​​ങ്കി​​​ലും ഒ​​​ടു​​​വി​​​ൽ പ​​​ഠി​​​ക്കാ​​​ൻ ഒ​​​രു സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു. എ​​​ന്നാ​​​ൽ ഉ​​​റ​​​പ്പാ​​​യ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചുകൊ​​​ണ്ട് പ​​​ഴ​​​യ സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി പെ​​​ൻ​​​ഷ​​​നി​​​ലേ​​​ക്ക് ഒ​​​രു തി​​​രി​​​ച്ചു പോ​​​ക്കി​​​ല്ല എ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ര​​​ണ്ടാ​​​മ​​​താ​​​യി കെ ​​​റെ​​​യി​​​ൽ ആ​​​ണ്. പു​​​തി​​​യ അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ഴും കെ ​​​റെ​​​യി​​​ലി​​​നോ​​​ടു​​​ള്ള പ്രി​​​യം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടി​​​ല്ല. ഏ​​​തു പേ​​​രി​​​ലാ​​​യാ​​​ലും അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി കൊ​​​ണ്ടുവ​​​രും എ​​​ന്നു​​​ള്ള നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യം ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ക്കു​​​ക​​​ളി​​​ലും കാ​​​ണാം. കെ ​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി വ​​​രും കേ​​​ട്ടോ എ​​​ന്ന​​​താ​​​ണു ത​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ട് എ​​​ന്ന് മ​​​ന്ത്രി പ്ര​​​സം​​​ഗ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ശ​​​ന്പ​​​ള ക​​​മ്മീ​​​ഷ​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തൊ​​​ഴി​​​ച്ചാ​​​ൽ കാ​​​ര്യ​​​മാ​​​യ പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ല. പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ൽ ത​​​ന്നെ ഒ​​​രു ഗ​​​ഡു ഡി​​​എ മാ​​​ത്ര​​​മാ​​​ണ് ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് പ്ര​​​തീ​​​ക്ഷി​​​ക്കാ​​​നു​​​ള്ള​​​ത്. ഡി​​​എ കു​​​ടി​​​ശി​​​ഖ​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലും അ​​​വ്യ​​​ക്ത​​​ത നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ഏ​​​താ​​​യാ​​​ലും ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ പ്ര​​​ഖ്യാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​ത്രത​​​ന്നെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്കു​​​മെ​​​ന്നു ക​​​രു​​​താ​​​ൻ വ​​​യ്യ.

സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു മു​​​ന്പു വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നാ​​​ൽ വീ​​​ണ്ടു​​​മൊ​​​രു വ​​​ർ​​​ധ​​​ന ഉ​​​ണ്ടാ​​​യി​​​ല്ല. എ​​​ന്നാ​​​ൽ ആ​​​ശ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, അ​​​ങ്ക​​​ണ​​​വാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ​​​യൊ​​​ക്കെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി. അ​​​സം​​​ഘ​​​ടി​​​ത വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​രു കോ​​​ടി​​​യോ​​​ളം പേ​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു മ​​​ന്ത്രി ചൂ​​​ണ്ടിക്കാ​​​ട്ടു​​​ന്നു. അ​​​താ​​​യ​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 30 ശ​​​ത​​​മാ​​​നം പേ​​​ർ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ണ്. ഇ​​​തി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യം സ​​​ർ​​​ക്കാ​​​രി​​​നും ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നും ന​​​ന്നാ​​​യി മ​​​ന​​​സി​​​ലാ​​​കു​​​ന്നു​​​ണ്ട്.

ചു​​​രു​​​ക്ക​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളൊ​​​ന്നും ന​​​ട​​​ത്താ​​​തെ ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റി​​​ന്‍റെ സ്പി​​​രി​​​റ്റി​​​ൽ ഒ​​​രു മു​​​ഴു​​​വ​​​ൻ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണു മ​​​ന്ത്രി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​കാ​​​ല​​​മാ​​​യ​​​തി​​​നാ​​​ൽ ആ​​​രെ​​​യും കാ​​​ര്യ​​​മാ​​​യി നോ​​​വി​​​ക്കാ​​​നും പോ​​​യി​​​ട്ടി​​​ല്ല.

Kerala

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ള്‍ ഉ​ട​ൻ പൂ​ര്‍​ത്തി​യാ​ക്ക​ണം: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ള്‍ പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​ണ് സ​തീ​ശ​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

തു​റ​മു​ഖ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള റോ​ഡ്, റെ​യി​ൽ ഔ​ട്ട്റീ​ച്ച് പ​ദ്ധ​തി​ക​ള്‍ ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. 2019ൽ ​ത​ന്നെ തു​റ​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. നി​ർ​മാ​ണം തു​ട​ങ്ങി 11 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ലേ​ക്കു​ള്ള റെ​യി​ൽ, റോ​ഡ് ഔ​ട്ട്റീ​ച്ച് പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള ഹാ​ര്‍​ബ​റും ഗ്രോ​ത്ത് കോ​റി​ഡോ​ർ തു​ട​ങ്ങാ​നാ​യി​ല്ല. എ​വി​ടെ​യാ​ണ് കു​റ​വ് സം​ഭ​വി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്ക​ണം. അ​ത് കൂ​ടി പ​രി​ഹ​രി​ച്ചു​വേ​ണം മു​ന്നോ​ട്ടു​പോ​കാ​ൻ.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ശി​ൽ​പ്പി​യാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഴി​ഞ്ഞ​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഇ.​കെ.​നാ​യ​നാ​ർ, വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി തു​ട​ങ്ങി മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ധ​ന​മ​ന്ത്രി എ​ടു​ത്തു​പ​റ​ഞ്ഞു.

Kerala

കേന്ദ്ര ബജറ്റിൽ 21,000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട് കേരളം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ 21000 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​ത്യേ​​​ക സാ​​​ന്പ​​​ത്തി​​​ക പാ​​​ക്കേ​​​ജ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ളം. കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ന​​​ട​​​ന്ന ബ​​​ജ​​​റ്റ് ക​​​ണ്‍സ​​​ൾ​​​ട്ടേ​​​ഷ​​​ൻ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

ജി​​​എ​​​സ്ടി പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​വും അ​​​മേ​​​രി​​​ക്ക​​​ൻ തീ​​​രു​​​വ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​സ്ഥി​​​തി​​​യെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ച്ച​​​താ​​​യി മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ജി​​​എ​​​സ്ടി പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം മൂ​​​ലം 8,000 കോ​​​ടി രൂ​​​പ വാ​​​ർ​​​ഷി​​​ക​​​ന​​​ഷ്‌​​​ട​​​വും അ​​​മേ​​​രി​​​ക്ക​​​ൻ തീ​​​രു​​​വ മൂ​​​ലം ക​​​യ​​​റ്റു​​​മ​​​തി മേ​​​ഖ​​​ല​​​യ്ക്ക് 2,500 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക​​​ന​​​ഷ്‌​​​ട​​​വും സം​​​ഭ​​​വി​​​ച്ചു.

ക​​​ട​​​മെ​​​ടു​​​പ്പ് പ​​​രി​​​ധി​​​യി​​​ൽ 17,000 കോ​​​ടി രൂ​​​പ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി കൂ​​​ടു​​​ത​​​ൽ രൂ​​​ക്ഷ​​​മാ​​​ക്കി​​​യെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ന് എ​​​യിം​​​സ്, റ​​​ബ​​​റി​​​ന്‍റെ താ​​​ങ്ങു​​​വി​​​ല 200 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 250 രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ക, നെ​​​ല്ല് സം​​​ഭ​​​ര​​​ണ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന് 2000 കോ​​​ടി രൂ​​​പ, പ്ര​​​വാ​​​സി ക്ഷേ​​​മ പ​​​ദ്ധ​​​തി, വ​​​ന്യ​​​മൃ​​​ഗ ശ​​​ല്യം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ 1000 കോ​​​ടി രൂ​​​പ, ദേ​​​ശീ​​​യ​​​പാ​​​ത ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് ചെ​​​ല​​​വാ​​​യ 6000 കോ​​​ടി രൂ​​​പ ക​​​ട​​​മെ​​​ടു​​​പ്പ് പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും കേ​​​ര​​​ളം യോ​​​ഗ​​​ത്തി​​​ൽ ഉ​​​ന്ന​​​യി​​​ച്ചു.

നാ​​​വി​​​ക അ​​​ക്കാ​​​ദ​​​മി, കൊ​​​ച്ചി​​​ൻ ഷി​​​പ്പ്‌​​​യാ​​​ർ​​​ഡ്, ബ്ര​​​ഹ്‌​​​മോ​​​സ് എ​​​യ്റോ​​​സ്പേ​​​സ് എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​തി​​​രോ​​​ധ ഗ​​​വേ​​​ഷ​​​ണ ഇ​​​ട​​​നാ​​​ഴി സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

District News

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കും: മ​ന്ത്രി കെ.എൻ.ബാലഗോപാൽ

കൊ​ട്ടാ​ര​ക്ക​ര : താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നി​ര്‍​മാ​ണം ഉ​ട​ന്‍​പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. വെ​ളി​യം ​പ​ഞ്ചാ​യ​ത്തി​ലെ വാ​പ്പാ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​മി​ച്ച ഓ​ഫീ​സ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ല്‍​നി​ന്നും 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ ഓ​ഫീ​സ് ബ്ലോ​ക്ക് ഒ​രു​ക്കി​യ​ത്.

വെ​ളി​യം ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യി. മു​ന്‍ എം​എ​ല്‍​എ അ​യി​ഷ പോ​റ്റി മു​ഖ്യാ​തി​ഥി​യാ​യി.

Business

നേ​ട്ട​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ സോ​ജ; അ​ഭി​ന​ന്ദ​നങ്ങ​ൾ നേ​ർ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ത്തി​ലെ ഉ​യ​ർ​ന്ന അ​ൾ​ട്രാ​മാ​ര​ത്ത​ൺ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഖാ​ർ​ദും​ഗ് ലാ ​ചാ​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ മ​ല​യാ​ളി വ​നി​ത​യാ​യ സോ​ജ സി​യ​യെ അ​ഭി​ന​ന്ദി​ച്ച് ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

കെ​എ​സ്എ​ഫ്ഇ സ്പെ​ഷ്യ​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റാ​യ കോ​ട്ട​യം സ്വ​ദേ​ശി​നി സോ​ജ സി​യ ത​ന്‍റെ 47-ാം വ​യ​സി​ലാ​ണ് 5,370 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഖാ​ർ​ദും​ഗ് ലാ ​ച​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കി ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ​ത്. സോ​ജ​യു​ടെ ഖാ​ർ​ദും​ഗ് ലാ ​ച​ല​ഞ്ച് സ്പോ​ൺ​സ​ർ ചെ​യ്ത​ത് കെ​എ​സ്എ​ഫ്ഇ ആ​ണ്.

സോ​ജ​യ്ക്കും ശ്ര​മ​ങ്ങ​ൾ​ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി ഒ​പ്പം നി​ന്ന കെ​എ​സ്എ​ഫ്ഇ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ ചേ​മ്പ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സോ​ജ​യെ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദാ​രാ​ജ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഡോ. ​എ​സ്.​കെ. സ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​യി​ക ലോ​ക​ത്തേ​ക്കു​ള്ള സോ​ജ​യു​ടെ ആ​ദ്യ ചു​വ​ടു​വ​യ്പ് അ​ത്‌​ല​റ്റി​ക്സി​ന് പേ​രു​കേ​ട്ട കോ​രു​ത്തോ​ട് സി​കെ​എം സ്കൂ​ളി​ൽ നി​ന്നാ​യി​രു​ന്നു. ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ് ജേ​താ​വും പ്ര​ശ​സ്ത അ​ത്‌​ല​റ്റി​ക്സ് പ​രി​ശീ​ല​ക​നു​മാ​യ കെ.​പി. തോ​മ​സ് മാ​ഷി​ന്‍റെ ആ​ദ്യ​കാ​ല ശി​ഷ്യ​രി​ൽ ഒ​രാ​ളാ​ണ് സോ​ജ.

നി​ല​വി​ൽ കെ​എ​സ്എ​ഫ്ഇ പൂ​ജ​പ്പു​ര ബ്രാ​ഞ്ചി​ലെ സ്പെ​ഷ്യ​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റും ഐ ​ടെ​ൻ റ​ണ്ണേ​ഴ്സ് ക്ല​ബി​ലെ സ​ജീ​വ അം​ഗ​വു​മാ​ണ് സോ​ജ.

സി​യാ​വു​ദ്ദീ​ൻ - പ​രേ​ത​യാ​യ ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ഷാം​നാ​ദും മ​ക​ൻ അ​സീം ഷാ​യും സോ​ജ​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

Latest News

Corehub Up